മട്ടാഞ്ചേരി: വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ സർഗോത്സവം ഇന്നും നാളെയും പനയപിള്ളി എം.എം.ഒ. വി.എച്ച്.എസ്.എസിൽ നടക്കും. കഥക്കൂട്ടം, കവിതകൂട്ടം, വരക്കൂട്ടം, ആസ്വാദനക്കൂട്ടം, അഭിനയക്കൂട്ടം, ആലാപനക്കൂട്ടം, നാടൻ പാട്ടുകൂട്ടം എന്നിങ്ങനെ 7 വിഭാഗങ്ങളിൽ 14 ഉപജില്ലകളിൽ നിന്ന് 400 ഓളം കുട്ടികൾ പങ്കെടുക്കും.സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.