kklm
എസ്എൻഡിപി യോഗം ഒലിയപ്പുറം ശാഖയിൽ യൂത്ത് മൂവ്മെന്റ് ഭാരവാഹികൾക്കൊപ്പം. യൂണിയൻ യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് അനീഷ് വി. എസും, യൂണിയൻ വൈസ് പ്രസിഡൻറ് അജിമോൻ പുഞ്ചളായിലും

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം ഒലിയപ്പുറം ശാഖയിൽ യൂത്ത് മൂവ്മെന്റ് പുന:സംഘടിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിൽ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വി.എസ്. അനീഷ് അദ്ധ്യക്ഷതവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.കെ. സന്തോഷ്, ശാഖാ കമ്മിറ്റി അംഗങ്ങളായ എം.ആർ. ജിനേഷ് , പ്രസാദ്, രജീഷ് പി.ആർ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പ്രണവ് പ്രസാദ് (പ്രസിഡന്റ്), അനന്തു അനിൽ (വൈസ് പ്രസിഡന്റ്), ഉല്ലാസ് ഷാജി (സെക്രട്ടറി​), ദീപു രാജു (സെക്രട്ടറി​), നവീൻ സന്തോഷ് (യൂണിയൻ കമ്മിറ്റി​), വിഷ്ണു സന്തോഷ്, അദ്വൈത് വിജേഷ്, അഭിനവ് രാജീവ്, അഭിഷേക് സജീവ്, ശാദുൽ ബിജു, ആനന്ദ് ശിവരാജ് (കമ്മി​റ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.