
കൊച്ചി: ഗവർണർക്കെതിരെ എൽ.ഡി.എഫ് ഇന്നു നടത്തുന്ന രാജ്ഭവൻ മാർച്ചിലും ധർണയിലും സർക്കാർ ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകി. ധർണയിൽ പങ്കെടുക്കുന്നവർക്കെതിരെ വകുപ്പുതല നടപടിയും ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും.