കൂത്താട്ടുകുളം: കൂത്താട്ടുകുളം ഉപജില്ലാ കായികമേള പാലക്കുഴ ഗവ. മോഡൽ സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ അദ്ധ്യക്ഷയായി. നഗരസഭാ ചെയർപേഴ്സൻ വിജയ ശിവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കൽ, സ്ഥിരംസമിതി അദ്ധ്യക്ഷ സലി ജോർജ്, ജിബി സാബു, മഞ്ജു ജിനു, സിബി സഹദേവൻ, കെ എ. മാണിക്കുഞ്ഞ്, എ.ഇ.ഒ ബോബി ജോർജ്, പ്രിൻസിപ്പൽ ജയിംസ് മണക്കാട്ട്, എച്ച്.എം ഫോറം സെക്രട്ടറി എ.വി. മനോജ്, ഒ.എം. ഷാജി, പി.ടി.എ പ്രസിഡന്റ് അജി പള്ളിത്താഴത്ത്, കൺവീനർ സിജു തോമസ്
തുടങ്ങിയവർ സംസാരിച്ചു. മുൻ കായിക അദ്ധ്യാപകൻ എ.യു. ജോണിനെ ചടങ്ങിൽ ആദരിച്ചു.