s
1.55 കോടി രൂപ മുടക്കി മുളന്തുരുത്തി പഞ്ചായത്ത് പ പണി പൂർത്തീകരിക്കാതെ ഉദ്ഘാടനം നടത്തിയ സിമ്മിംഗ് പൂൾ

ചോറ്റാനിക്കര : ഒരു നാടിന്റെ കായിക പ്രതീക്ഷയായിരുന്ന മുളന്തുരുത്തിയിലെ നീന്തൽക്കുളം ഉപയോഗശൂന്യമാകുന്നു. ഉദ്ഘാടനശേഷം തുറക്കാത്ത സ്വിമിംഗ് പൂൾ കൊതുക് വളർത്തൽ കേന്ദ്രമായിമാറിക്കഴിഞ്ഞു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി 2020 സെപ്തംബറിൽ വലിയ ആഘോഷമായാണ് കാരിക്കോട് ഗവ. യു.പി സ്‌കൂൾ വളപ്പിൽ നിർമ്മിച്ച മഹാത്മാഗാന്ധി സെമി-ഒളിമ്പിക് ഇൻഡോർ സ്വിമ്മിംഗ് പൂൾ ഉദ്ഘാടനം ചെയ്തത്. 1.55 കോടി രൂപ ചെലവഴിച്ചായി​രുന്നു നി​ർമ്മാണം. ഉദ്ഘാടന ദിവസം തന്നെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത്‌ പൂൾ പൂട്ടി. പിന്നീട് തുറന്നി​ട്ടേയി​ല്ല.

25 മീറ്റർ നീളത്തിൽ 2 മീറ്റർ വീതിയുള്ള 6 ട്രാക്കുകളാണ് പൂളി​ൽ. ഡൈവിംഗ് പ്ലാറ്റ്‌ഫോമും സ്ത്രീകൾക്കും പുരുഷന്മാർക്കും വസ്ത്രം മാറാൻ പ്രത്യേകം മുറികളും ശൗചാലയവും അനുബന്ധ സൗകര്യങ്ങളുമുണ്ട്.

കുട്ടികളുടെ കളിസ്ഥലം കൈയേറിയുള്ള പൂൾ നിർമാണത്തിനെതിരേ ആദ്യ ഘട്ടത്തിൽ പരാതികളുയർന്നിരുന്നു. ഒളിമ്പിക്സിലെ മെഡൽ സാധ്യതകളുടെ കാര്യം പറഞ്ഞ് അതൊക്കെ തള്ളിക്കളഞ്ഞവർ സ്വിമ്മിംഗ് പൂൾ തുറക്കാതിരുന്നിട്ടും മൗനത്തിലാണ്.

@@@@@

പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമല്ലാത്തതിനാൽ പണി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. നാലുമാസത്തിനുള്ളിൽ ജോലികൾ തീർത്ത് സ്വിമിംഗ് പൂൾ കുട്ടികൾക്ക് തുറന്നുകൊടുക്കും

മറിയാമ്മ ബെന്നി

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

@@@@

വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ നടപ്പാക്കിയ പദ്ധതിയാണ് നീന്തൽക്കുളം. പലവട്ടം പഞ്ചായത്ത് കമ്മിറ്റിയിൽ ഇക്കാര്യം ചർച്ചയ്ക്ക് വന്നുവെങ്കിലും ഭരണസമിതി മാറ്റിവച്ചു. അടിയന്തരമായി നീന്തൽക്കുളം തുറന്നു കൊടുക്കണം

ലിജോ ജോർജ്,​

എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി