കൊച്ചി : 2022-23 ജനകീയസൂത്രണ പദ്ധതി ഭേദഗതികളിൽ അമൃത് പദ്ധതിയുടെയും ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെയും ലൈഫ് പദ്ധതിയുടെയും അടവ് പണം ഉൾക്കൊള്ളിച്ചിട്ടില്ലെന്നും അതിനാൽ ഇത് അപൂർണമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പദ്ധതികൾ പൂർത്തീകരിക്കുന്നതിന് നാലുമാസം മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ ടെൻഡർ പോലും ചെയ്യാൻ പോലും കഴിഞ്ഞിട്ടില്ല. ഇത് പദ്ധതി പൂർത്തീകരണത്തിന് തടസമാകും. കൂടുതൽ തുകയും
ഉപകരണങ്ങൾ വാങ്ങുന്നതിനായി ചെലവഴിക്കുന്നത് ശരിയല്ല. വനിതാ വികസന പദ്ധതികൾക്കായുള്ള തുക ഒന്നടങ്കം ഷീ ലോഡ്ജിന് മാത്രമായി ചെലവഴിക്കുകയാണെന്ന് വി.കെ.മിനിമോൾ കുറ്റപ്പെടുത്തി. ഇത് അംഗീകരിക്കാനാവില്ല. നഗരത്തിന്റെ വിവിധ മേഖലകളിലെ വനിതകൾക്ക് പ്രയോജകരമാകുന്ന പദ്ധതികൾക്ക് ഈ തുക ചെലവഴിക്കണമെന്നും യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.