തൃക്കാക്കര: വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എറണാകുളം ജില്ലയിൽ സ്വിഗ്ഗി ഡെലിവറി തൊഴിലാളി യൂണിയൻ നടത്തിവരുന്ന സമരം ഒത്തുതീർക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ജില്ലാ ലേബർ ഓഫീസർ വി.കെ. നവാസിന്റെ നേതൃത്വത്തിൽ ആൾ കേരള ഫുഡ് ഡെലിവറി വർക്കേഴ്സ് യൂണിയൻ കൺവീനർ എ.കെ.സുരേന്ദ്രൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എ.പി.ഷാജി എന്നിവരുമായും മാനേജ്മെന്റ് പ്രതിനിധിയുമായും ഇന്നലെ നടന്ന ചർച്ച അലസിപ്പിരിഞ്ഞു.
വേതന വർദ്ധന ആവശ്യം അംഗീകരിക്കാൻ മാനേജ്മെന്റ് പ്രതിനിധി തയ്യാറായില്ല. ജില്ലയിൽ പണിമുടക്ക് തുടരുമെന്ന് എ.കെ. സുരേന്ദ്രൻ പറഞ്ഞു. 7000 പേരാണ് ജില്ലയിൽ സ്വിഗ്ഗി ഡെലിവറിക്കാരായുള്ളത്.