sreekumaran-thampi

കൊച്ചി: ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും കേരള, കേന്ദ്ര സാഹിത്യ അക്കാഡമികൾ തന്നെ അവഗണിക്കുകയാണെന്ന് ശ്രീകുമാരൻ തമ്പി. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ രണ്ട് അക്കാഡമികളുടെയും അവാർഡ് കിട്ടിയിട്ടില്ല. മരിച്ചിട്ട് കിട്ടിയിട്ട് കാര്യമില്ല. തനിക്ക് ഫെലോഷിപ് നൽകണമെന്ന് കേരള സാഹിത്യ അക്കാഡമിയിലെ ഒരംഗം ആവശ്യപ്പെട്ടെങ്കിലും ചന്ദനവുംതൊട്ട് പൂജകളിൽ വിശ്വസിച്ച് നടക്കുന്നയാൾക്ക് അവാർഡ് കൊടുക്കാൻ പാടില്ലെന്ന് അഭിപ്രായമുണ്ടായി. ഇതൊന്നും കിട്ടിയില്ലെങ്കിലും ജനമനസുകളിൽ തനിക്ക് സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡോ. എം. ലീലാവതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പ്രഭാ വർമ, ബാലചന്ദ്രൻ വടക്കേടത്ത്, നെടുമുടി ഹരികുമാർ, പി.യു. അമീർ എന്നിവർ സംസാരിച്ചു.