കളമശേരി: സംസ്ഥാന ബഡ്‌സ് കലോത്സവമായ 'തകധിമി"യിൽ കിരീടംചൂടി തൃശൂർ. രണ്ടാംസ്ഥാനത്ത് എറണാകുളമാണ്. മൂന്നാമത് വയനാട്. തൃശൂരിന്റെ എ.സി.അനീഷ് മികച്ച പ്രതിഭയായി. കുസാറ്റിൽ നടന്ന സമാപനസമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കുട്ടികൾ രചിച്ച് ഡിസൈൻ ചെയ്ത 'അറിവൂഞ്ഞാൽ" മാസികയുടെ പ്രത്യേക പതിപ്പ് കളക്ടർ ഡോ.രേണുരാജ് പ്രകാശനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നടി റിമ കല്ലിങ്കൽ മുഖ്യാതിഥിയായി. മാത്യു കുഴൽനാടൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കേരള പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ, കളമശേരി നഗരസഭാ ചെയർപേഴ്‌സൺ സീമ കണ്ണൻ, .കൗൺസിലർ സംഗീത രാജേഷ്, കുടുംബശ്രീ ചീഫ് ഫിനാൻസ് ഓഫീസർ ഡി. കൃഷ്ണപ്രിയ, സോഷ്യൽ ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഫീസർ ആർ. പ്രദീപ് കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.ബി. പ്രീതി, ഓട്ടിസ്റ്റിക്ക് ചൈൽഡ് ഫിലോസഫർ നയൻ, യൂത്ത് ഐക്കൺ സൽമാൻ കുറ്റിക്കോട്, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ സുജാത വേലായുധൻ, ഫാത്തിമ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.