കളമശേരി: സെന്റ് പോൾസ് കോളേജിലെ എൻ.എസ്.എസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് 'ഹരിശ്രീ" എന്ന സൗജന്യ വിദ്യാഭ്യാസപദ്ധതി ജില്ലാ യൂത്ത് ഓഫീസറും ഐക്യരാഷ്ട്ര സംഘടനയുടെ വോളണ്ടിയറുമായ എസ്.അശ്വിൻകുമാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.വി.ജി.രാജേഷ്മോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.പ്രമിത രാമചന്ദ്രൻ, പ്രോഗ്രാം ഓഫീസർ വി.എം.നിഷ, വോളണ്ടിയർ സെക്രട്ടറി രാജീവ് പാട്രിക് എന്നിവർ സംസാരിച്ചു.