പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം വെങ്ങോല ശാഖാ പ്രസിഡന്റായിരുന്ന ഇ.വി. ഗോപാലൻ മാസ്റ്ററുടെ നിര്യാണത്തിൽ പൗരസമിതിയോഗം അനുശോചി​ച്ചു. വെങ്ങോല എസ്.എൻ ഡി.പി ശാഖാ ഹാളിൽ വൈസ് പ്രസിഡന്റ് കെ.എസ്. ജയന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള നി​രവധി​പേർ പങ്കെടുത്തു.

ശാഖാ സെക്രട്ടറി എം.കെ. രഘു, കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ, അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റി അംഗം ശിവൻ പാണംകുഴി, കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ആർ. അനിലൻ, യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ, വാർഡ് മെമ്പർ രാജിമോൾ രാജൻ, വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റർ ജി. ആനന്ദകുമാർ, ശാഖാ സെകട്ടറി എം.കെ. രഘു, പെൻഷണേഴ്‌സ് അസോസിയേഷൻ ബ്ലോക്ക് സെക്രട്ടറി കെ.പി. സെയ്തുമുഹമ്മദ്, സി.പി.എം ലോക്കൽ സെക്രട്ടറി സി.വി. ഐസക്ക്, പ്രദീപ് (പൂനൂർ ഹൈന്ദവസേവാ സമിതി) , ജോയ് (വ്യാപാരി വ്യവസായി അസോസിയേഷൻ), കർഷക ഗ്രന്ഥാലയം മുൻ പ്രസിഡന്റ് ജിമ്മി ജോർജ്, സലി (ഗുരുദക്ഷിണ ചാരിറ്റബിൾ ട്രസ്റ്റ്), യൂണിയൻ കമ്മി​റ്റി അംഗം എൻ.എ. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.