11

തൃക്കാക്കര: തൃക്കാക്കര പ്രീമിയർലീഗിന്റെ ലോഗോ മന്ത്രി പി.രാജീവ് പ്രകാശനം ചെയ്‌തു. സംഘാടകരായ സൂരജ് ബാബു, മൃദുൽ ടി.എം., ലാൽകൃഷ്ണ, സുജീഷ് കെ.എസ്., ശ്യാം തിലക് എന്നിവർ പങ്കെടുത്തു. ഡിസംബർ 4നാണ് മത്സരങ്ങൾ ആരംഭിക്കുക. സൂപ്പർ ഇലവൻ, ഡി.എൻ.വി ഇലവൻ, റെഡ് വിംഗ്സ് തമ്മനം സി.സി, ബി.ബി.സി വെണ്ണല, ഡയമണ്ട് ഈഗിൾസ് ഇടപ്പള്ളി, കൊമ്പൻസ് കാക്കനാട്, സ്മാർട്ട് അത്താണി എന്നീ ഫ്രാഞ്ചൈസികളിലായി 112 കളിക്കാരാണ് പങ്കെടുക്കുക. ഡിസംബർ 18നാണ് ഫൈനൽ.