കളമശേരി: കർണാടകയിൽ നടന്ന രണ്ടാമത് സൗത്ത് സോൺ നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാംസ്ഥാനം. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഗോൾഡൻ ഗോളിലൂടെ കർണാടക വിജയിച്ചു. സബ് ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, സീനിയർ വനിത, സീനീയർ പുരുഷ വിഭാഗത്തിൽ കേരളം ജേതാക്കളായി.

കേരളത്തിന്റെ പരിശീലന ക്യാമ്പ് സൈക്കിൾ പോളോ അസോസിയേഷൻ ഒഫ് കേരളയുടെ നേതൃത്വത്തിൽ ഏലൂരിൽ ഫാക്ട് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് നടന്നത്. 23 വർഷമായി മത്സരത്തിൽ പങ്കെടുക്കുന്ന, രണ്ടുകുട്ടികളുടെ അമ്മയായ ആലപ്പുഴ സ്വദേശിയും ദേശീയ ചാമ്പ്യനുമായ ദിവ്യബാബു, വീട്ടമ്മയായ ശ്രീക്കുട്ടിയും ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.എം.അബൂബക്കർ, പരിശീലകൻ ഹാഷിം എന്നിവരും നേതൃനിരയിലുണ്ടായിരുന്നു.