school
പെരുമാനി ഗവ. യു.പി സ്‌കൂളിലെ പൂർവ അദ്ധ്യാപക വിദ്യാർത്ഥി സംഗമം ഇ.വി. നാരായണൻ ഉദ്ഘാടനം നിർവഹിക്കുന്നു

പട്ടിമറ്റം: പെരുമാനി ഗവ. യു.പി സ്‌കൂളിലെ 1997ബാച്ച് സംഘടിപ്പിച്ച പൂർവ അദ്ധ്യാപക വിദ്യാർത്ഥി സംഗമം ഇ.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേ​റ്റർ പി.എസ്. സനീഷ് അദ്ധ്യക്ഷനായി. ഷാനു വി. പോൾ, കെ.എൻ. സുകുമാരൻ, എൽദോ മോസസ്, ജോജി ജേക്കബ്, അശ്വതി രാജ്മോഹൻ, അനു പത്രോസ്, ഫാ. പി.വി. ബഹനാൻ, റിൻസി രാജു തുടങ്ങിയവർ സംസാരിച്ചു.