കൊച്ചി: മുതിർന്ന പബ്ലിക് റിലേഷൻസ് പ്രൊഫഷണലും എൻ.ടി.പി.സി മുംബയ് മുൻ ജനറൽ മാനേജരുമായ കെ. രവീന്ദ്രനെ പബ്ളിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ (പി.ആർ.സി.ഐ) യുടെ യുവജനവിഭാഗമായ യംഗ് കമ്മ്യൂണിക്കേറ്റേഴ്‌സ് ക്ലബിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ 1996-2000 കാലത്ത് കായംകുളം എൻ.ടി.പി.സിയിൽ പ്രവർത്തിച്ചിട്ടുണ്ട്. പബ്ലിക് റിലേഷൻസ്, റേഡിയോ പ്രക്ഷേപണ മേഖലകളിൽ മൂന്നു പതിറ്റാണ്ടായി സജീവമാണ്. പി.ആർ.സി.ഐ ഹൈദരാബാദ് ഘടകത്തിന്റെ മികച്ച പി.ആർ. മാനേജർ ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഹൈദരാബാദിലെ പി.ആർ ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.