akp
എ.പി.കെ വാർഷികം 18ന് കൊച്ചിയിൽ

കൊച്ചി: കേരളത്തിലെ തോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷൻ ഒഫ് പ്ലാന്റേഴ്‌സ് ഒഫ് കേരള (എ.പി.കെ)യുടെ വാർഷിക പൊതുയോഗം 18ന് കൊച്ചി വില്ലിംഗ്ടൺ ഐലൻഡിലെ കാസിനോ ഹോട്ടലിൽ നടക്കും. വ്യവസായമന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും.
പ്ലാന്റേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, ഉപാസി പ്രസിഡന്റ് ജെഫ്രി റെബല്ലോ എന്നിവർ വിശിഷ്ടാതിഥികളാകും. മുംബയ് ടാറ്റ ട്രസ്റ്റ് ട്രസ്റ്റി ആർ.കെ കൃഷ്ണകുമാറിന് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരവും സൃഷ്ടി വെൽഫെയർ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി രത്‌ന കൃഷ്ണകുമാറിന് പ്രത്യേക പുരസ്‌കാരവും സമ്മാനിക്കും. എ.പി.കെ പ്ലാറ്റിനം ജൂബിലി സ്‌കോളർഷിപ്പുകളും വിതരണം ചെയ്യും.
തോട്ടങ്ങളിലെ ഉത്തരവാദിത്ത ടൂറിസം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. രാവിലെ 10 മുതൽ സാങ്കേതിക സമ്മേളനങ്ങളും വൈകിട്ട് നാലരയ്ക്ക് ബിസിനസ് സെഷനും നടക്കും. വൈകിട്ട് 6 ന് പൊതുസമ്മേളനത്തിൽ എ.പി.കെ ചെയർമാൻ എസ്.ബി പ്രഭാകർ അദ്ധ്യക്ഷത വഹിക്കും.