kumba

കൊച്ചി: മയക്കുമരുന്നിനെതിരെ കുമ്പളം ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാംഘട്ട പോരാട്ടത്തിന്റെ ഉദ്ഘാടനം പനങ്ങാട് പൊലീസ് എസ്.ഐ വി.എം. അനസ് നിർവഹിച്ചു. ദേശീയവായനശാലാ പ്രസിഡന്റ് എസ്.ഐ. ഷാജി, രക്ഷാധികാരി വി.എ. പൊന്നപ്പൻ, സെക്രട്ടറി കെ.എസ്.ഗിരിജാവല്ലഭൻ, വൈസ് പ്രസിഡന്റ് എ.പി. ചാക്കോ എന്നിവർ സംസാരിച്ചു.