കൂത്താട്ടുകുളം: ഓണംകുന്ന് ഭഗവതി ക്ഷേത്രസമുച്ചയത്തിൽ മണ്ഡലപൂജയോടനുബന്ധിച്ച് അയ്യപ്പന്മാർക്കായി ഇടത്താവളം പ്രവർത്തനമാരംഭിക്കും. മണ്ഡലകാലത്ത് എത്തുന്ന ശബരിമല തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിന് സൗകര്യങ്ങളുണ്ടാകും. 17 ന് വൈകിട്ട് 6.30ന് മേൽശാന്തി ബിജു നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.