കുറുപ്പംപടി : പെരുമ്പാവൂർ ഉപജില്ലാ കലോത്സവലോഗോ പ്രകാശിപ്പിച്ചു. നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ പബ്ലിസിറ്റി ചെയർമാനും കൗൺസിലറുമായ സതി ജയകൃഷ്ണന് നൽകിയാണ് പ്രകാശനം ചെയ്തത്. 21 മുതൽ 24 വരെയാണ് കലോത്സവം.
എ.ഇ.ഒ രമാദേവി, ഹെഡ്മിസ്ട്രസ് അനിത. ജി , പി.ടി.എ പ്രസിഡന്റ് ടി.എം. നസീർ, ഡോ. സഹദേവൻ, പി.ടി. തോമസ്, എച്ച്.എം ഫോറം സെക്രട്ടറി മിനി മാത്യു, എം.കെ. പൗലോസ് , ഹെഡ്മാസ്റ്റർ വി.പി. അബൂബക്കർ, കെ.എ. നൗഷാദ് എന്നിവർ പങ്കെടുത്തു. ഗവ. ഗേൾസ് എച്ച്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥി ഗായത്രി ഗീരീഷാണ് ലോഗോ തയ്യാറാക്കിയത്.