അങ്കമാലി: അടിസ്ഥാന സൗകര്യങ്ങൾ നൽകാതെ പോഷൻ ട്രാക്കറിന്റെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക, പോഷൻ ട്രാക്കർ സംവിധാനം പിൻവലിക്കുക, ഇ എസ് ഐ, ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ, വേതന വർദ്ധനവ് എന്നിവ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ അങ്കമാലി പ്രോജക്റ്റ് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് പി.വി ടോമി ഉദ്ഘാടനം ചെയ്തു. പ്രോജക്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണയിൽ യൂണിയൻ പ്രസിഡന്റ് കെ.പി. നോജിയും അഡീഷണൽ പ്രോജക്റ്റ് ഓഫീസിന് മുന്നിൽ മിനിയും അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവാഹികളായ പി.സി. സലോമി, എം.ജെ.സിജി , കെ.കെ. ലളിത, പി.പി. അംബിക, സ്മിത സുഭാഷ്, എൻ.എ. ഷീജ എന്നിവർ സംസാരിച്ചു.