കൊച്ചി: എറണാകുളം അയ്യപ്പൻകോവിലിൽ മണ്ഡലം ചിറപ്പ് നാളെ മുതൽ ഡിസംബർ 27 വരെ ആഘോഷിക്കും. രാവിലെ 5ന് നിർമ്മാല്യം, 5.30ന് പഞ്ചവിംശതി കളഭാഭിഷേകം, ഉഷഃപൂജ, 7ന് ഗണപതി പൂജ, 8ന് ഗുഡാന്നപൂജ, വൈകിട്ട് 5.30ന് പുഷ്പാഭിഷേകം. ചിറപ്പ് നടത്താൻ ഭക്തർ ദേവസം ഓഫീസിൽ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.