
കളമശേരി: ഓൾ ഇന്ത്യ ഇ.പി.എഫ് മെമ്പേഴ്സ് ആൻഡ് പെൻഷനേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുപ്രീംകോടതിയുടെ ഇ.പി.എഫ് പെൻഷൻവിധി ചർച്ച ചെയ്യുന്ന സെമിനാർ നാളെ രാവിലെ 10ന് കളമശേരി പ്രീമിയർ ടയേഴ്സ് വർക്കേഴ്സ് യൂണിയൻ ഹാളിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. ഭാരവാഹികളായ കെ.പി.ബേബി, ഡോ.വി.ജയചന്ദ്രൻ, പി.ജെ.തോമസ്, കെ.എ.റഹ്മാൻ, വിജിലിൻ ജോൺ, കെ.ആർ.സുരേഷ് ബാബു തുടങ്ങിയവർ സംസാരിക്കും.