
തോപ്പുംപടി: ദേശീയ മനുഷ്യാവകാശ സമിതിയുടെ മയക്കുമരുന്നിനെതിരെ ഒരുവർഷം നീളുന്ന പരിപാടി റിട്ട.ജില്ലാ ജഡ്ജ് എൻ. ലീലാമണി ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ കെ.യു. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സമിതി ചെയർമാൻ സുമേഷ് ബോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എൻ.പി. മധുസൂദനൻ, മുൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, അഡ്വ. മനോജ് കൃഷ്ണ, മനു ആന്റണി എന്നിവർ സംബന്ധിച്ചു.