വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയനിൽ വിവാഹപൂർവ പഠനക്ലാസ് എടവനക്കാട് വാച്ചാക്കൽ ശ്രീനാരായണ ഭവനിൽ 20, 21 തീയതികളിൽ രാവിലെ 9.30മുതൽ വൈകിട്ട് 3വരെ നടക്കും.
കൊടുവഴങ്ങ ബാലകൃഷ്ണൻ, രാജേഷ് പൊന്നല, ഡോ. സുരേഷ്‌കുമാർ, ഡോ. ശരശ്ചന്ദ്രൻ, ഡോ. വിൻസെന്റ് ജോസഫ് എന്നിവർ ക്ലാസ് നയിക്കും. 21ന് ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസിൽ പഠിതാക്കളുടെ മാതാപിതാക്കളെയും പങ്കെടുപ്പിക്കും. പങ്കെടുക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റുകൾ 21ന് വൈകിട്ട് യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ എന്നിവർ വിതരണം ചെയ്യും. ഫോൺ: 9847380364.