bus
വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍ സഹോദരന്‍ അയ്യപ്പന്റെ പ്രതിമക്ക് മുന്നില്‍ പ്രതിമയെ മറച്ച് ബസ് മോഡല്‍.

വൈപ്പിൻ : വൈപ്പിൻ ഗോശ്രീ ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള സാമൂഹ്യപരിഷ്‌കർത്താവ് സഹോദരൻ അയ്യപ്പന്റെ പ്രതിമയ്ക്ക് മുന്നിൽ പ്രതിമയെ മറച്ച് സ്വകാര്യബസിന്റെ മോഡൽ. ഒരു മാസം മുമ്പ് നഗരത്തിൽ നടത്തിയ ഒരു സമരത്തിന്റെ ബാക്കിപത്രമാണ് ഈ മോഡൽ അവശേഷിപ്പ്. അത് സ്ഥാപിച്ചതാകട്ടെ സഹോദരന്റെ പ്രതിമയ്ക്ക് മുന്നിലും. സഹോദരന് കേരള ചരിത്രത്തിലുള്ള സ്ഥാനമൊന്നും അറിയാത്തവരല്ല സമരത്തിന്റെ ബാക്കിയായ ബസ് മോഡൽ പ്രതിമയ്ക്ക് മുന്നിൽത്തന്നെ സ്ഥാപിച്ചത്. ഗോശ്രീ ജംഗ്ഷനിൽത്തന്നെ മറ്റൊരുസ്ഥലത്ത് ഇത് വയ്ക്കാമെന്നിരിക്കെ പ്രതിമക്ക് മുന്നിൽത്തന്നെ ഇത് കൊണ്ടിടേണ്ടതുണ്ടോ എന്നാണ് ചോദ്യം.
70 വർഷങ്ങൾക്ക് മുൻപ് വൈപ്പിൻ എറണാകുളം പാലം എന്ന ആശയത്തിന് രൂപം നൽകിയത് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന സഹോദരൻ അയ്യപ്പനാണ്. അതിനാലാണ് ഗോശ്രീ പാലങ്ങളുടെ പ്രവേശന കവാടത്തിൽ സഹോദരന്റെ പ്രതിമ സ്ഥാപിക്കാൻ നാട്ടുകാർ മുൻകൈ എടുത്തത്.