mla
ബോൾഗാട്ടി ആർ സി സി ഹാർവെസ്റ്റ് ഫെയർ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ബോൾഗാട്ടി ആർ.സി.സി ഹാർവെസ്റ്റ് ഫെയർ സെന്റ് ഫ്രാൻസിസ് ആംഗ്ലോ ഇന്ത്യൻ സ്‌കൂളിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്മു സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. 130 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുളവുകാട് പ്രദേശത്തെ ആശാപ്രവർത്തകരെയും ജൈവകൃഷിയിൽ മികച്ച നേട്ടമുണ്ടാക്കിയ റെന്നി ഗബ്രിയേൽ, സെബസ്റ്റ്യൻ പുന്നക്കേഴുത്ത് എന്നിവരെയും ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, ബെല്ലു മെൻഡസ്, ഡോ. ജിജു, പ്രൊഫ. കെ.ആർ. രവീന്ദ്രൻനായർ, അഡ്വ. കെ.പി. ഹരിദാസ്, ക്ലോഡിൽക്കോത്ത്, ആർ.വി. സന്തോഷ്, പ്രധാന അദ്ധ്യാപിക ബീന നോറോണ, ഡയസ് ബെയ്ഡ്‌സൺ തുടങ്ങിയവർ സംസാരിച്ചു.