
കൊച്ചി: ഒരാഴ്ചയ്ക്കുള്ളിൽ പാൽവില കൂട്ടിയില്ലെങ്കിൽ പാറശാല മുതൽ കാസർകോട് വരെ ക്ഷീരകർഷകർ പശുക്കളുമായി റോഡ് ഉപരോധിക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. കേരള ക്ഷീരകർഷക കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) സംസ്ഥാന ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വടക്കേവിള ശശി അദ്ധ്യക്ഷനായി. അടുത്ത മാസം മുതൽ സംസ്ഥാന ക്ഷീരകർഷക കോൺഗ്രസ് മെമ്പർഷിപ്പ് കാമ്പയിൻ നടത്താൻ യോഗം തീരുമാനിച്ചു.