കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിലെ മെഡിക്കൽ സർജിക്കൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനം ആചരിച്ചു. ഡോ. ആശ ബിജു ബോധവത്കരണ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. എൻ.എ. ഷീല ഷേണായ്, സർജിക്കൽ നഴ്‌സിംഗ് വിഭാഗം മേധാവി പ്രൊഫ. സോണിയ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. രണ്ടാംവർഷ ബി.എസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശാസ്ത്രപ്രദർശനവുമുണ്ടായിരുന്നു.