ആലുവ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ആലുവ നിയോജകമണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആർ. സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോർജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. 80 കഴിഞ്ഞ പെൻഷൻകാരെ പ്രൊഫ. ചന്ദ്രശേഖര പിള്ള ആദരിച്ചു. പ്രാെഫ. ഗോവിന്ദൻകുട്ടി മേനോൻ നവാഗതരായ അംഗങ്ങളെ സ്വീകരിച്ചു. വി.വി. അഫ്സലൻ, സി.പി. ആന്റണി, എ.വി. മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു. പെൻഷണേഴ്സിന് പ്രയോജനകരമാകുന്ന തരത്തിൽ മെഡിസെപ്പ് പുതുക്കി നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.