crime

മൂവാറ്റുപുഴ: കഞ്ചാവും എം.ഡി​. എം.എ കവറുകളുമായി കാവുംകര പള്ളിപ്പാട്ട് പുത്തൻപുര (കാരിക്കുഴി ) വീട്ടിൽ ഷാക്കിർ (23) പിടിയിലായി. ഇയാളിൽ നിന്നും 8 ഗ്രാം കഞ്ചാവും എം.ഡി.എം.എ തരികൾ അടങ്ങിയ സിപ് ലോക്ക് കവറുകളും പിടിച്ചെടുത്തു. പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കുകയും കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ മയക്കുമരുന്ന് കച്ചവടം ചെയ്തിരുന്നതായും എക്സൈസിന് വിവരം ലഭിച്ചതി​നെത്തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുനിൽ ആന്റോയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലിബു പി .ബി, റസാഖ് കെ .എ, രാജേഷ് കെ. കെ, അജി പി. എൻ, വനിത സിവിൽ എക്സൈസ് ഓഫീസർ നൈനി മോഹൻ, എക്സൈസ് ഡ്രൈവർ റെജി എം. കെ എന്നിവർ പങ്കെടുത്തു.