1

പള്ളുരുത്തി: നമ്പ്യാപുരം ഡിവിഷനിൽ ശിശുദിനാഘോഷം മോഹിനി ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.എസ്.വിജു, കവിത, ആശാവർക്കർ ദീപ്തി സുനിൽ, സവിത മണി, റംലത്ത്, റോസിലി എന്നിവർ സംബന്ധിച്ചു. വിവിധ വേഷങ്ങളിൽ അണിഞ്ഞൊരുങ്ങി വന്നവർ പാട്ടും ഡാൻസും മറ്റും അവതരിപ്പിച്ചു. പങ്കെടുത്തവർക്ക് ചോക്ലേറ്റ്, ട്രോഫി എന്നിവ വിതരണം ചെയ്തു.