കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ അനസ്ത്യേഷ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മാർക്ക് 2022 പി.ജി റീ ക്യാപ്പും സി.എം.ഇ തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. സി.ഇ.ഒ ജോയ് പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ് സുവനീർ പ്രകാശിപ്പിച്ചു. അനസ്‌തേഷ്യ വിഭാഗം മുൻ മേധാവി ഡോ. സാറാമ്മ പി. എബ്രാഹം ഏറ്റുവാങ്ങി. മെഡിക്കൽകോളേജ് ഡീൻ ഡോ. കൃഷ്ണകുമാർ ദിവാകർ ആരോഗ്യ സർവകലാശാല അനസ്‌തേഷ്യ ബിരുദാനന്തര പരീക്ഷയിൽ റാങ്കുകൾ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഐ.എസ്.എ ഭാരവാഹികളായ ഡോ. ഷംഷാദ് ബീഗം, ഡോ. ജോ കുരുവിള, ഡോ. പോൾ ഒ. റാഫേൽ എന്നിവർ ക്ലിനിക്കൽ പോസ്റ്റർ പ്രസന്റേഷൻ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കൈമാറി. ഡോ. സാം ഫിലിപ്പ്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ഷാലു ഐപ്പ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന ക്ലാസുകൾക്ക് ഇന്ത്യയിലെ പ്രമുഖ അനസ്‌തേഷ്യ ഡോക്ടർമാർ നേതൃത്വം നൽകി.