1

ഫോർട്ടുകൊച്ചി: തദ്ദേശീയരും മറുനാട്ടുകാരുമായ നിരവധി സഞ്ചാരികളെത്തുന്ന ഫോർട്ടുകൊച്ചി ബീച്ചിൽ തെരുവുനായ്‌ക്കളുടെ ആധിപത്യം. ഈ ഭാഗത്ത് വഴിവിളക്കുകൾ തെളിയാത്തതിനാൽ പിടിച്ചുപറി,​ ഗുണ്ടായിസം,​ ലഹരിവില്പന തുടങ്ങിയവയും രൂക്ഷമാണെന്ന ആക്ഷേപങ്ങളുണ്ട്. ബീച്ച്പരിസരമാകട്ടെ മാലിന്യക്കൂമ്പാരവുമാണ്. പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.