തൃക്കാക്കര: പട്ടികജാതി വിഭാഗത്തിൽ 10-ാം ക്ളാസ് പൂർത്തിയാക്കിയ 18നും 40നും മദ്ധ്യേ പ്രായമുള്ളവർക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ മികവ് പദ്ധതിയുടെ ഭാഗമായുള്ള ശില്പശാല ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാസനൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌അംഗം ലിസി അലക്സ്‌, സെക്രട്ടറി ജോബി തോമസ്, ജൂനിയർ സൂപ്രണ്ട് ജോസഫ് അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.