sadas

കുമ്പളങ്ങി: നെഹ്‌റു ജയന്തിയോടനുബന്ധിച്ച് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ കോൺഗ്രസിന്റെ ആയിരം നവോത്ഥാന സദസ്സുകളുടെ മണ്ഡലതല ഉദ്ഘാടനം കുമ്പളങ്ങിയിൽ എഴുത്തുകാരൻ എം.വി. ബെന്നി നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പാശേരി അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി. സെക്രട്ടറി എം.പി. ശിവദത്തൻ, യു.ഡി.എഫ് ചെയർമാൻ ജോൺ പഴേരി, പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, വൈസ് പ്രസിഡന്റ് പി.എ. സഹീർ, ബാങ്ക് പ്രസിഡന്റ് ബെയ്‌സിൽ ചേന്നംപിള്ളി, സി.സി. ചന്ദ്രൻ, ജോസഫ് മാർട്ടിൻ, മെറ്റിൽഡ മൈക്കിൾ, സൂസൻ ജോസഫ്, ഉഷ പ്രദീപ്, ബാബു വിജയനന്ദ്, ബിജു താത്തമംഗലത്ത് തുടങ്ങിയവർ സംസാരിച്ചു.