
തൃക്കാക്കര: ബി.ജെ.പി സംസ്ഥാന വ്യാപകമായി നടക്കുന്ന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി തൃക്കാക്കര മണ്ഡലത്തിൽ ഗൃഹസമ്പർക്കത്തിന് തുടക്കമായി. 118-ാം നമ്പർ ബൂത്തിൽ നടന്ന ചടങ്ങ് മണ്ഡലം ജനറൽ സെക്രട്ടറി സജീവൻ കരിമക്കാട് കെ.വി. ജോൺ ജാക്സണ് ലഘുലേഖ നൽകി ഉദ്ഘാടനം ചെയ്‌തു. ബൂത്ത് പ്രസിഡന്റ് കെ.വി.ബിനീഷ്. ടി.ബി. ലിബിൻ. മണ്ഡലം കമ്മിറ്റിഅംഗം അനിത അനിൽകുമാർ, അഖിൽദേവ് തുടങ്ങിയവർ പങ്കെടുത്തു