rally

കൊച്ചി: അയ്യപ്പൻകാവ് ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ ശിശുദിനറാലി സംഘടിപ്പിച്ചു. ചാച്ചാജിയെ അനുസ്മരിച്ച് വെള്ളജൂബയും തൊപ്പിയും റോസാപ്പുക്കളും ധരിച്ച് വിദ്യാർത്ഥികൾ അണിനിരന്നു. എൻ.സി.സി യൂണിറ്റ്, ലഹരിവിരുദ്ധ സന്ദേശം ഉൾപ്പെടുത്തി ടാബ്ലോ, പുലിക്കളി, കോൽകളി, ത്രിവർണ്ണപതാകയുടെ പശ്ചാത്തലത്തിൽ നിർമ്മിച്ച വർണ്ണവിശറി, ബലൂൺ, ഥോൽ എന്നിവയും റാലിയ്ക്ക് ചാരുതകൂട്ടി.

സ്കൂളിൽ നിന്ന് ആരംഭിച്ച റാലി കണ്ണച്ചൻതോട് ജംഗ്ഷനിൽ എത്തി തിരികെ സ്കൂളിൽ സമാപിച്ചു. സ്കൂൾ മാനേജർ അഡ്വ. പ്രമോദ് കുമാർ, പി.ടി.എ പ്രസിഡന്റ് അഡ്വ. ഗിരീഷ്, പ്രധാനാദ്ധ്യാപിക ജെ.എസ്. ബിന്ദു, എസ്.എൻ.ഡി.സമാജം ഭാരവാഹികൾ, പി.ടി.എ, അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.