ee

കൊച്ചി: കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ (കെൽസ) ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നവംബർ 12 നു നടത്തിയ ലോക് അദാലത്തിൽ 237.53 കോടി രൂപയുടെ കേസുകൾ തീർപ്പാക്കി. 74,000 പെറ്റി കേസുകൾ ഉൾപ്പെടെ 88,175 കേസുകളാണ് തീർപ്പാക്കിയതെന്ന് കെൽസ മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്‌ജിയുമായ കെ.ടി. നിസാർ അഹമ്മദ് അറിയിച്ചു. വിവിധ കോടതികളിൽ നിലവിലുണ്ടായിരുന്ന 6918 കേസുകളും കോടതിയിലെത്താത്ത 7097 കേസുകളും ഇതിലുൾപ്പെടുന്നു.