
പൂത്തോട്ട: സഹോദരൻ അയ്യപ്പൻ സ്കൂൾ ഒഫ് എഡ്യൂക്കേഷനിൽ ആരംഭിച്ച നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) എം.ജി സർവകലാശാല എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഡോ.ഇ.എൻ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖ സെക്രട്ടറി കെ.കെ.അരുൺകാന്ത്, അക്കാഡമിക് കോ-ഓർഡിനേറ്റർ സുരേഷ് എം.വേലായുധൻ, പ്രിൻസിപ്പൽ ഡോ.കെ.പി.അനിൽകുമാർ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ അഭിജ്ഞ എന്നിവർ സംസാരിച്ചു.