നെടുമ്പാശേരി: സംസ്ഥാന പൊതുമേഖല സ്ഥാപനമായ കാംകോയുടെ (കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ) പ്രതിസന്ധിക്ക് പരിഹാരം കാണാൻ കൃഷിവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് കാംകോ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റ് എസ്. ശർമ്മ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരുവർഷമായി സ്ഥിരമായി മാനേജിംഗ് ഡയറക്ടർ ഇല്ലാത്തതിനാൽ സ്ഥാപനം വൻപ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്. സ്ഥാപനം കൂടുതൽ പ്രതിസന്ധിയിലേക്ക് പോകാതിരിക്കാൻ എത്രയുംവേഗന സ്ഥിരം എം.ഡിയെ നിയമിച്ചില്ലെങ്കിൽ പ്രക്ഷോഭമാരംഭിക്കാൻ യൂണിയൻ നിർബന്ധിതമാകുമെന്ന് ശർമ്മ മുന്നറിയിപ്പ് നൽകി.