snhss
പറവൂർ പുല്ലംകുളം എസ്.എൻ. സ്കൂളിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ നിർമ്മിച്ച ഷോർട്ട് ഫിലിം വെർട്ടിഗൊ നടൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്ക്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ ലഹരിവിരുദ്ധം ആശയമാക്കി നിർമ്മിച്ച ഷോർട്ട് ഫിലിം വെർട്ടിഗോ ഉദ്ഘാടനം സിനിമാതാരം ഹരിശ്രീ അശോകൻ നിർവഹിച്ചു. മുനമ്പം ഡിവൈ.എസ്.പി. എം.കെ. മുരളി ലഹരിവിരുദ്ധ സന്ദേശം നൽകി. ഉജ്ജലബാല്യപുരസ്കാരം ലഭിച്ച ദിവ്യാ ശങ്കറിനെ അനുമോദിച്ചു.

സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ ഓവറോൾ പോയിന്റ് കരസ്ഥമാക്കാൻ സഹായിച്ച ടീച്ചിംഗ് എയ്ഡിൽ രണ്ടാംസ്ഥാനം നേടിയ അദ്ധ്യാപിക എ.എസ് മഞ്ജുവിനേയും ഗണിതശാസ്ത്ര മേളയിൽ ഒന്നാംസ്ഥാനം നേടിയ വിദ്യാർത്ഥികളേയും ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ഇന്ദു അമൃതരാജ് അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ കൗൺസിലർ സജി നമ്പിയത്ത്, എ.ഇ.ഒ സി.എസ്. ജയദേവൻ, സ്കൂൾ മാനേജർ പി.എസ്. സ്മിത്ത്, ഈഴവസമാജം സെക്രട്ടറി എം.കെ. സജീവൻ, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ, വൈസ് പ്രിൻസിപ്പൽ ടി.ജി. ദീപ്തി, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എച്ച്. ജലീൽ, ടി.യു. ദിവ്യ എന്നിവർ സംസാരിച്ചു.