പെരുമ്പാവൂർ: അതിദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി രായമഗംലം പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ ആരോഗ്യ പരിശോധനാക്യാമ്പ് നടത്തി. 73 കുടുംബങ്ങളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. 64 പേർ മെഡിക്കൽ ക്യാമ്പിൽ ഹാജരായി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദീപ ജോയി അദ്ധ്യക്ഷതവഹിച്ചു. രാജി ബിജു, ബിജി പ്രകാശ്, മിനി നാരായണൻകുട്ടി, ഡോ. ഗോപിക ആർ.പ്രേം, സുനിത തോമസ് എന്നിവർ സംസാരിച്ചു.