കൊച്ചി: എ.സി മിലാന്റെ ഔദ്യോഗിക പരിശീലന കേന്ദ്രമായ കേരള മിലാൻ അക്കാഡമിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കും. ഇറ്റലി ഡെപ്യൂട്ടി കോൺസുലേറ്റ് ജനറൽ ലൂയിജി കാസ്‌കോൺ, ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസവും എ.സി മിലാനിലെ അംബാസഡറുമായ ക്രിസ്റ്റ്യൻ പനൂച്ചി, സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്മാൻ തുടങ്ങിയവർ ങ്കെടുക്കും. എ.സി മിലാൻ ക്ലബിന്റെ പങ്കാളിത്തത്തോടെ കാലിക്കറ്റ് സ്‌പോർട്‌സ് സിറ്റിയാണ് അക്കാഡമിയുടെ ആദ്യ ഇന്ത്യൻ ശാഖ കേരളത്തിൽ ആരംഭിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 1200 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ കഴിയുന്ന 12 കേന്ദ്രങ്ങൾ പ്രവർത്തിക്കും.