പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്ത് മുൻമെമ്പറും ഐ.എൻ.ടി.യു സി വേങ്ങുർ മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി ചേരാടിയുടെ ചരമ വാർഷികത്തോടനുബന്ധിച്ചു നടന്ന അനുസ്മരണം സമ്മേളനം ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാൻ ഉദ്ഘാടനം ചെയ്തു. വേങ്ങൂർ മണ്ഡലം വൈസ് പ്രസിഡന്റ് ജോർജ് വെള്ളാഞ്ഞി അദ്ധ്യക്ഷതവഹിച്ചു. നേതാക്കളായ സി.വി. മുഹമ്മദലി, കെ.പി. മാതുക്കുട്ടി, എ.പി. മോഹനൻ, കെ.വി. ഷാ, എൽദോസ്, ബൈജു, സി.വി. രാജു, ടി.എ. ഐസക്, കുരിയാച്ചൻ, എൽദോസ് വർഗീസ് എന്നിവർ സംസാരിച്ചു.