പെരുമ്പാവൂർ: വെങ്ങോല ഗവ.ആയുർവേദ ഡിസ്പെൻസറിയിലേയ്ക്ക് നാഷണൽ ആയുഷ് മിഷൻ അനുവദിച്ചിട്ടുള്ള പാർട് ടൈം യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസ്പെൻസറിയിൽ 30ന് രാവിലെ 11ന് ഹാജരാകണം. അംഗീകൃത സർവകലാശാലയിൽനിന്ന് ബി.എൻ.വൈ.എസ് / ബി.എ.എം.എസ്. ബിരുദമോ എം.എസ്‌സി, എം.ഫിൽ (യോഗ) എന്നിവയോ അംഗീകൃത സർവകലാശാലയിൽനിന്നോ സർക്കാർ സ്ഥാപനത്തിൽനിന്നോ ഒരു വർഷത്തിൽ കുറയാതെയുള്ള പി.ജി. ഡിപ്ലോമ / യോഗ ടീച്ചർ ട്രെയിനിംഗ് ഉൾപ്പടെയുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്സോ ആണ് യോഗ്യത. പ്രായപരിധി 50. വെങ്ങോല പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന.