പെരുമ്പാവൂർ: ഇരവിച്ചിറ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവം തന്ത്രി മനയത്താറ്റ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ തുടങ്ങി. ഇന്ന് പുലർച്ചെ നാലിന് നിർമ്മാല്യദർശനം, അഷ്ടമിദർശനം, എട്ടിന് ശീവേലി, പഞ്ചാരിമേളം, 11.30ന് കലശം ആടൽ, കളഭാഭിഷേകം, 12ന് അഷ്ടമി ഊട്ട്, മൂന്നിന് കാഴ്ചശീവേലി, ഏഴിന് ഇരവിച്ചിറ മഹാദേവ സഹായനിധി വിതരണം, 7.30ന് ചാക്യാർകൂത്ത്, ഒൻപതിന് വിളക്കിനെഴുന്നള്ളിപ്പ്, 12ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേള.