തൃപ്പൂണിത്തുറ: നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപമാറ്റം വരുത്തിയതുമായ ഇരുചക്ര വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് 17,250 രൂപപിഴ ചുമത്തി. തൃപ്പൂണിത്തുറ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. കൈ കാണിച്ചെങ്കിലും നിറുത്താതെ പോയ വാഹനം ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടിച്ച് പൊലീസിനു കൈമാറി.

മറ്റൊരുകേസിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഇരുചക്ര വാഹന ഡ്രൈവറെയും മോട്ടോർ വാഹനവകുപ്പ് പൊലീസിന് കൈമാറി. കരിങ്ങാച്ചിറക്ക് സമീപം വാഹനത്തിൽ നിന്നുവീണ ഇയാളെ വൈദ്യപരിശോധനക്കും വിധേയമാക്കി.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീനിവാസ് ചിദംബരം, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എൽദോസ് രാജു, എൻ.എസ്. സിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.