കോതമംഗലം: ഊന്നുകൽ സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ആലുവ ഡോ. ടോണി ഫെർണാണ്ടസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യനേത്ര പരിശോധന, സൗജന്യ തിമിരശസ്‌ത്രക്രിയ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എനിർവഹിച്ചു . ബാങ്ക്പ്രസിഡന്റ് എം.എസ്. പൗലോസ് അദ്ധ്യക്ഷതവഹിച്ചു. ഡോ. ഷിറിൻ ഹസൻ, ജോയി പോൾ, പീറ്റർ മാത്യു, അഡ്വ. എം.കെ. വിജയൻ, സജീവ് ഗോപാലൻ, തോമസ് പോൾ, ഗ്രേസി ജോൺ, ഹോസ്പിറ്റൽ പി.ആർ.ഒ. ലിജു ആന്റണി, ബാങ്ക് ഭരണസമിതി അംഗം ജോയി പോൾ, സെക്രട്ടറി കെ.കെ. ബിനോയി എന്നിവർ സംസാരിച്ചു.