കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടി​ന് , 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യപകുതിയിൽ 281.59 കോടി രൂപയുടെ ലാഭം. എക്കാലത്തെയും ഉയർന്ന ലാഭമാണി​ത്. മുൻവർഷം ഇതേകാലയളവിൽ 76.25 കോടി രൂപയായിരുന്നു ലാഭം. ഈ കാലയളവിൽ 3275 കോടി രൂപയാണ് വിറ്റുവരവ്. മുൻ വർഷം ഇത് 1574 കോടി രൂപയായിരുന്നു.

ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 144.6 കോടി രൂപ ലാഭം കൈവരിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 36.45 കോടി രൂപയായിരുന്നു ലാഭം. വിറ്റുവരവ് ഈ കാലയളവിൽ 1960.36 കോടി രൂപയും മുൻ വർഷം 808.19 കോടി രൂപയുമായിരുന്നു.

അസംസ്കൃത വസ്തുക്കളുടെ ലഭ്യതയ്ക്ക് വേണ്ടിയുള്ള ദീർഘകാല കരാറിൽ ഏർപ്പെട്ടത് മൂലവും മെച്ചപ്പെട്ട പ്രവർത്തന മികവും കൊണ്ടുമാണ് നേട്ടം കൈവരിക്കാൻ സാധിച്ചത്.