കോതമംഗലം: പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പുണ്യപുരാതന ക്ഷേത്രമായ തട്ടേക്കാട് ശ്രീ മഹാദേവ - മഹാവിഷ്ണു ക്ഷേത്രത്തിൽ ആയില്യംപൂജയ്ക്കിടെ ഭക്തർക്ക് വിസ്മയമായി നാഗത്തറയിലെ വള്ളിച്ചെടികൾക്കിടയിൽ നാഗമെത്തി. ക്ഷേത്രം മേൽശാന്തി ജിനേഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം സെക്രട്ടറി പി.വി. ജോഷി, ഖജാൻജി ടി.കെ. സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.